തൃശൂർ പൂരം പ്രതിസന്ധിയിൽ കരുതലോടെ ദേവസ്വങ്ങൾ ; സുപ്രീം കോടതിയെ സമീപിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. ജനുവരി നാലിന് കേസ് കോടതി പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഇല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം. തൃശ്ശൂർ പൂരം എക്സിബിഷനു വേണ്ടി രണ്ട് കോടിയിലധികം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാടകയായി ആവശ്യപ്പെടുന്നത്.

വാടക സംബന്ധിച്ച തർക്കം ചർച്ച ചെയ്യാൻ ഇന്നലെ ദേവസം മന്ത്രി കെ രാധാകൃഷ്ണൻ റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ആവശ്യങ്ങൾ കേട്ടതല്ലാതെ ഒരു തീരുമാനവും യോഗത്തിൽ ഉണ്ടായില്ല. ഹൈക്കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതി സമീപിക്കാനാണ് നിലവിൽ നീക്കം. പൂരം ഇക്കൊല്ലം ഏപ്രിലിൽ എത്തുന്നത് കൊണ്ട് തന്നെ എക്സിബിഷൻ നേരത്തെ തുടങ്ങേണ്ടതുണ്ട്. വാടക സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് പൂര പ്രേമികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....