കൊല്ലത്ത് ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. കൊല്ലം ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ദേവസ്വം ബോർഡ് ജീവനക്കാരൻ കുളത്തൂപ്പുഴ സ്വദേശി ബാബുവാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കോമ്പൗണ്ടിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ചത് തെളിവുകൾ സഹിതമാണ് വിജിലൻസ് പിടികൂടിയത്. ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് ഇയാൾക്കെതിരെയുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. ഏരൂർ തൃക്കോയ്ക്കൽ ക്ഷേത്രത്തിലെ കൊട്ടാരത്തിൽ ഇരുന്ന് ജീവനക്കാരൻ മദ്യപിക്കുമ്പോഴാണ് ദേവസ്വം ബോർഡ് വിജിലൻസ് സംഘം എത്തിയത്.

ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മദ്യം ഒഴിച്ച ഗ്ലാസും മദ്യക്കുപ്പിയും സംഘം പിടിച്ചെടുത്തു. സമീപത്ത് നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപനങ്ങളുടെ കവരും കണ്ടെത്തി. കണ്ടെടുത്ത മദ്യക്കുപ്പികൾ താൻ മാത്രമായി ഉപയോഗിച്ചതല്ല എന്നാണ് ബാബുവിന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ദേവസ്വം വിജിലൻസിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...