ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു – നിത്യച്ചെലവിനുപോലും മാര്‍ഗ്ഗമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ ലഭിച്ചത് 29 കോടി മാത്രം. 92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

2018-ല്‍ ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതു മുതല്‍ വരുമാനം കാര്യമായി കുറഞ്ഞു തുടങ്ങി. ഈ നടപടി കാരണം ഭക്തര്‍ കാണിക്കയിടുന്നതും വലിയ തോതില്‍ കുറഞ്ഞു. ഇതോടെ മറ്റ് ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി.

ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമെന്നാണ് സൂചന. സ്ഥിതി ഇത്രയും വഷളായിട്ടും മുഖം തിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

കഴിഞ്ഞ വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പ്പതു കോടിയാണ്. ഭക്തര്‍ കാണിക്കയിട്ടില്ലെങ്കിലും സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു യുവതീ പ്രവേശനത്തിനു ശ്രമിച്ച  സമയത്തെ  സര്‍ക്കാരിന്റെ വാഗ്ദാനം. അന്ന് ശബരിമലയില്‍ കുറവ് വന്ന 100 കോടി നല്‍കി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ കൈയൊഴിയുകയായിരുന്നു.

ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളില്‍ നിന്നോ അവിടങ്ങളിലെ സമ്പന്നരായ ഭക്തരില്‍ നിന്നോ തിരുമല, തിരുപ്പതി ദേവസ്വം പോലെയുള്ള ക്ഷേത്രങ്ങളില്‍ നിന്നോ കടമെടുത്തേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...