ക്ഷേത്രങ്ങളുടെ എല്ലാ ചുമതലയും വാച്ചര്‍മാര്‍ നിര്‍വ്വഹിക്കണം : ഉത്തരവ് വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വാച്ചര്‍മാരുടെ ജോലി സംബന്ധമായ ഉത്തരവ് വിവാദത്തില്‍. വാച്ചര്‍മാര്‍ ക്ഷേത്രങ്ങളുടെ എല്ലാ ചുമതലയും നിര്‍വ്വഹിക്കണമെന്ന ഉത്തരവാണ് വിവാദമായത്.

സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാക്കാണ് ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണ ചുമതല. എന്നാല്‍ ഒരു സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കീഴില്‍ ഏഴ് ക്ഷേത്രങ്ങള്‍ വരെയുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് എല്ലാം ദിവസവും എത്തിച്ചേരാന്‍ സാധിക്കില്ല. ഈ ദിവസങ്ങളില്‍ വാച്ചര്‍മാര്‍ എല്ലാ വിഭാഗത്തിന്റെയും മേല്‍നോട്ട ചുമതല വഹിക്കണം. കൂടാതെ രസീത് എഴുത്ത് തുടങ്ങിയ ജോലിയിലെ ജീവനക്കാര്‍ അവധിയിലാണെങ്കില്‍ ആ ജോലിയും നോക്കണം.

ഡ്യൂട്ടി നോക്കുന്ന ക്ഷേത്രത്തിലെ വസ്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും വാച്ചര്‍മാക്കാണ്. ഒന്നും കളവ് പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയുമുണ്ട്. എന്നാല്‍ ഈ ചുമതല പല ക്ഷേത്രങ്ങളിലും നടക്കാറില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വരുമ്പോള്‍ മാത്രമാണ് നിയമാനുസൃതം എല്ലാം നടക്കുന്നത്. അതിനാല്‍ ദേവസ്വം ബോര്‍ഡിലെ ഓരോ വിഭാഗത്തിലെയും ജീവനക്കാര്‍ ചെയ്യേണ്ട ജോലി സംബന്ധിച്ച്‌ പുതിയ ഉത്തരവ് ബോര്‍ഡ് ഇറക്കിയത്.

പുതിയ ഉത്തരവ് തങ്ങള്‍ക്ക് അധികഭാരമെന്നാണ് വാച്ചര്‍മാരുടെ പരാതി. വാച്ചര്‍മാരുടെ നിയമനത്തില്‍ തന്നെ ക്ഷേത്ര സുരക്ഷ സംബന്ധിച്ച എല്ലാം വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രത്തില്‍ വന്നു പോകുമ്പോള്‍ അസ്വഭാവികത കണ്ടാല്‍ ശാന്തിക്കാര്‍, മറ്റ് ക്ഷേത്ര ജീവനക്കാര്‍ തുടങ്ങി സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാരെ വരെ പരിശോധിക്കാനുള്ള അധികാരം വാച്ചര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. അതിനാലാണ് സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ ഇല്ലാത്ത സമയങ്ങളില്‍ വാച്ചര്‍മാര്‍ക്ക് ചുമതലയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...