റാന്നി : ശബരിമല തിരുവാഭരണ പാതയിലെ കൈയ്യേറ്റങ്ങൾ പൂർണ്ണമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ.അനന്തഗോപൻ പറഞ്ഞു. ഘോഷയാത്രക്ക് മുമ്പായി നടത്താറുള്ള തിരുവാഭരണപാത ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി എം.എൽ.എ പ്രമോദ് നാരായൺ മുഖ്യ പ്രഭാഷണം നടത്തി.
ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, തിരുവാഭരണ പാത സംരക്ഷണസമിതി ചെയർമാൻ അഡ്വ.കെ.ഹരിദാസ്, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഏബ്രഹാം, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ സന്തോഷ്, വൈസ് പ്രസിഡൻ്റ് ഗീതാകുമാരി, അയിരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം ജി ഉണ്ണികൃഷ്ണൻ, എൻ.കെ.നന്ദകുമാർ, അനുരാധ ശ്രീജിത്ത്, രവി കുന്നക്കക്കാട്ട് ,കെ ആർ.സുധാകരൻ നായർ എന്നിവർ പ്രസംഗിച്ചു.