ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചു.

വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിൻ്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്പോൺസർഷിപ്പ് കിട്ടും. കൊടുക്കാൻ I കോടി 15 ലക്ഷം ഉണ്ട്. ബോർഡ് പണം എടുക്കില്ല. പല സ്പോൺസർമാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും. 7 കോടിയാണ് ഊരാലുങ്കൽ ആവശ്യപ്പെടുന്നത്. ഊരാലുങ്കൽ ഉപകരാർ നൽകിയാൽ തെറ്റില്ല. അതിൻ്റെ ബില്ലുകൾ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...