ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. എന്നാൽ സിപിഎം നടത്തുന്ന മോശപ്പെട്ട കളിയുടെ ഭാഗമായുള്ളതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമിതി പ്രസിഡന്റ് എൻ. അനിൽ പറഞ്ഞു. ക്ഷേത്രത്തിൽ ആർഎസ്എസിന്റെ ശാഖ നടക്കുന്നെന്നും ആ സംഘടനയുടെ കൊടികൾ കെട്ടുന്നു എന്നുമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പിരിച്ചുവിടൽ. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കാനുള്ള നിർദേശവും അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയിട്ടുണ്ട്.

ക്ഷേത്രത്തിൽ നടന്ന ആർഎസ്എസ് ഡ്രില്ലിന് ഉപദേശകസമിതി ഒത്താശ ചെയ്തെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. എന്നാൽ ഇവിടെ ശാഖ നടന്നിട്ട് 10 മാസമെങ്കിലുമായെന്നാണ് ഉപദേശകസമിതി പറയുന്നത്. രണ്ട് ഗോപുരങ്ങളിലെ കൊടികൾ വർഷങ്ങളായി അവിടെയുള്ളതാണ്. അത് മാറ്റണ്ട എന്ന് ആർഡിഒ യുടെയും പത്തനംതിട്ട ഡിവൈഎസ്‌പിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ രണ്ടുവർഷം മുമ്പ് തീരുമാനമായിരുന്നതാണെന്നും ഉപദേശക സമിതി പറയുന്നു. ഉത്സവം അടുക്കാറായ സമയത്ത് ഒരു പ്രശ്നമുണ്ടാക്കാനുള്ള സിപിഎം നടപടിയുടെ ഭാഗമാണിതെന്നും സമിതി ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...