ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു ; കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായവർക്ക് ഉന്നത പദവി നൽകിയത് അടക്കം ട്രാൻസ്ഫർ ലിസ്റ്റിൽ ഉയർന്ന പരാതികളിൽ മന്ത്രി കെ മുരളീധരൻ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റ വിവാദം. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ സ്ഥലം മാറ്റ പട്ടികയാണ് വിവാദത്തിലായത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകി.

വരുമാനം കൂടിയ ക്ഷേത്രങ്ങളിൽ സിപിഎം നേതൃത്വത്തിലുള്ള സംഘടനാ പ്രതിനിധികളാണെന്ന ആക്ഷേപം കോൺഗ്രസ് അനുകൂല സംഘടന ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിനും പരാതിയുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോർഡ് യോഗം ചേർന്നെങ്കിലും ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരിഗണന പട്ടികയിൽ പോരായ്മ ഉണ്ടെന്ന് കരുതുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ 75 നിയമനങ്ങളിലെ 20 എണ്ണത്തിൽ ഭേദഗതി വരുത്തുമെന്നും കെ ജയകുമാർ ഇന്നലെ വിശദീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...