ഇ- കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടകര്‍ക്കായി ഇ-കാണിക്ക സേവനം സജ്ജമാക്കി. ഇ-കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക അര്‍പ്പിക്കാന്‍ ധനലക്ഷ്മി ബാങ്ക് മുഖേന അവസരമൊരുക്കിയിട്ടുള്ളത്.
ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ ഇന്റര്‍ഫേസ് മുഖേന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കാം. സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്.

ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഇ-കാണിക്ക സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇ- കാണിക്കയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്ക നേരിട്ട് ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് എത്തും. ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് ആരംഭിച്ച സീസണല്‍ ബ്രാഞ്ചും ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ അരുണ്‍ സോമനാഥന്‍ നായര്‍, ജനറല്‍ മാനേജര്‍ സി. ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...

നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി

0
ദില്ലി: നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി....

അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും

0
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികൾക്കെതിരെ...