മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി മന്ത്രി അറിയിച്ചു. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു.

തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ അന്യ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....