തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും വി എന്‍ വാസവന്‍ പറഞ്ഞു. തന്ത്രിയുമായി ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിലെ പരമോന്നത കോടതിയായ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് എസ്‌ഐടി അന്വേഷണം കൃത്യമായി പരിശോധിച്ചാണ് അറസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വിശദീകരിച്ചു. ജാമ്യ ഹര്‍ജി വരുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് ഒരു കോടതിയും കടക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. സുപ്രിംകോടതി വിധിക്കപ്പുറത്താണ് വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍. ഇതിന് പിന്നിലെന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും അദ്ദേഹം  അനുവദിച്ച പ്രതികരണത്തില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...