തിരുവനന്തപുരം : കോവിഡ് -19 ന്റെ മറവിൽ ക്ഷേത്ര വസ്തുക്കൾ പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുക്കൾ ലേലം ചെയ്ത് വിൽക്കുന്നതിനും ദേവസ്വം ബോര്‍ഡുകൾ നടത്തുന്ന നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തന്ത്രി സമാജം , മുന്നോക്ക സമുദായ ഐക്യ മുന്നണി, യോഗക്ഷേമ സഭ, മലയാള ബ്രാഹ്മണ സമാജം എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .
സംസ്ഥാന വെെസ് പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ട്രഷറർ ഗണപതി പോറ്റി , സംസ്ഥാന നിർവ്വാഹകസമിതി അംഗം ദിലീപ് നാരായണൻ നമ്പൂതിരി , യോഗക്ഷേമ സഭാ ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു . ധർണ്ണയ്ക്ക് ശേഷം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.