പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നു ; ദേവസ്വം ശാന്തി നിയമനം കാത്ത് 147 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവിതാംകൂര്‍  ദേവസ്വം ബോർഡിന്റെ  നേതൃത്വത്തിൽ   ആദ്യമായി  എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തി പാർട്ട്  ടൈം ശാന്തി തസ്തികയിലേക്ക് 2017 ആഗസ്​റ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി ആഗസ്​റ്റ്​ 22ന് അവസാനിക്കു​മ്പോൾ നിയമന സാധ്യതാ ലിസ്റ്റിൽ  നൂറ്റി നാൽപ്പത്തി ഏഴ് പേരാണ് ബാക്കിയുള്ളത് .

ഈ ലിസ്റ്റിൽ 39 പേർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ  ഇനി അപേക്ഷ നൽകാൻ സാധിക്കില്ല. എന്നാൽ ഈ റാങ്ക് ലിസ്​റ്റ്​ നിലനിൽക്കുമ്പോഴും ബോര്‍ഡി‍ന്റെ  കീഴിലുള്ള  ക്ഷേത്രങ്ങളിൽ താൽക്കാലിക, കരാർ അടിസ്ഥാനത്തിൽ ശാന്തിക്കാർ വർഷങ്ങളായി തുടരുന്നുണ്ട്​. ഇവരെ പിരിച്ചുവിട്ട് റാങ്ക്​ ലിസ്​റ്റില്‍ നിന്നുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡന്റ് , ദേവസ്വം കമ്മീഷണർ എന്നിവർക്ക് റാങ്ക് ഹോൾഡേഴ്സ് നിവേദനം നൽകിയിട്ടും ഒഴിവുകള്‍ പൂർണമായും റിപ്പോര്‍ട്ട് ചെയ്യാതെ കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കുന്ന സമീപനമാണ്​ സർക്കാരും ദേവസ്വം ബോർഡും സ്വികരിക്കുന്നത്.

ഫുൾടൈം, പാർട് ടൈം ശാന്തി തസ്തികയില്‍ 286 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. റിട്ടയർ ചെയ്തവരും സർവീസിലിരിക്കെ മരണപ്പെട്ടവരും രാജിവെച്ച്  പോയവരും സബ് ഗ്രൂപ്പ്  ഓഫിസർമാരായി പ്രൊമോഷന്‍ ലഭിച്ചവരും തസ്തികമാറ്റം വഴി മറ്റ് തസ്തികയിലേക്ക് പോയവരും 154 പേർ വേറെയും വരും. ഈ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശാന്തി തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ പൂർണമായും റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്  പി.എസ്.ആർ.യു രംഗത്തുവന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...