ഹൈക്കോടതി ഉത്തരവ് മറികടന്ന് ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരെ ഒഴിവാക്കി : ഡി.ജി.പി. യുടെ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹൈക്കോടതി ഉത്തരവിനെ മറികടന്ന് ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടു. ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള മുതല്‍ നെയ്യഭിഷേകത്തില്‍ നടന്ന ക്രമക്കേട് വരെ പുറത്തുകൊണ്ടുവന്ന സംഘമാണ് ദേവസ്വം വിജിലന്‍സ് വിഭാഗം. ഒരു എസ്.പി. യും മൂന്ന് എസ്.ഐ മാരും മൂന്ന് സി.പി.ഓ മാരും അടങ്ങുന്നതാണ് ദേവസ്വം വിജിലന്‍സ് സംഘം. ദേവസ്വം വിജിലന്‍സ് എസ്.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഒഴിവാക്കാന്‍ ഉത്തരവിറങ്ങിയത്. ഇവരെ മാറ്റണം എന്നുള്ള ആവശ്യം യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു.

എന്നാല്‍ ഹൈക്കോടതി ഇതിന് സമ്മതിച്ചിരുന്നില്ല. ഹൈക്കോടതിയുടെ ഈ ഉത്തരവ് മറികടന്നുകൊണ്ടാണ് ഈ ഉദ്യോഗസ്ഥരെ മാറ്റുവാന്‍ നീക്കം നടക്കുന്നത്. പുതിയ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വിജിലന്‍സ് ക്ലീയറന്‍സിനായി ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 2027 വരെ വിജിലന്‍സ് സംഘത്തിന്റെ കാലാവധി നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ കോടതി ഉത്തരവ് മറികടന്നുകൊണ്ടുള്ള നീക്കം കോടതി അലക്ഷ്യമാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം ; ബൈക്കിലെത്തിയ രണ്ടംഗ സംഘം ജിം ട്രെയിനർക്ക് നേരെ 12...

0
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കിൽ എത്തിയ അജ്ഞാത സംഘത്തിൻ്റെ ആക്രമണത്തിൽ ജിം ട്രെയിനർ...

വണ്ടി അകലം പാലിച്ചു ഓടിക്കാൻ ആവശ്യപ്പെട്ട വനിതാ ബൈക്കറെ ഇടിച്ചിട്ട് നിർത്താതെ പോയി; കാർ...

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ച വനിതാ ബൈക്കറുടെ മോട്ടോർസൈക്കിളിൽ...

രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് പിടിച്ചെടുത്ത്...

0
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു...

ബംഗാൾ രാഷ്ട്രീയത്തിലെ നിർണ്ണായക മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി; തന്ത്രം മാറ്റിപ്പിടിച്ച് മമത ബാനർജി

0
കൊൽക്കത്ത: നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി...