പത്തനംതിട്ട : റാന്നി നിയോജകമണ്ഡല വികസനത്തിനുള്ള എംഎല്‍എയുടെ പ്രത്യേക വികസനഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ നൂറ് ശതമാനം വിനിയോഗിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന് രാജു എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റാന്നി നിയോജക മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പദ്ധതികള്‍ക്ക് അനുവദിച്ച തുക ഉപയോഗിച്ചു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എംഎല്‍എ വിലയിരുത്തി. എംഎല്‍എയുടെ പ്രത്യേക ആസ്തിവികസന പദ്ധതി പ്രകാരം 2018-2019 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ക്ക് മാര്‍ച്ച് 31 ന് മുമ്പായി ഭരണാനുമതി നേടണമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. യോഗത്തില്‍ എഡിസി ജനറല്‍ വിമല്‍രാജ്, വിവിധ വകുപ്പുകളുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.