ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു ; വയോധിക ഉള്‍പ്പടെ 4 പേര്‍ക്ക് പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: എലപ്പുള്ളിതേനാരി പൂളക്കാടില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ പരിക്ക്‌. പൂളക്കാട്‌ സ്വദേശി കണ്ണന്‍ (48), ഭാര്യ രജിനി (38), കണ്ണന്റെ അമ്മ ദൈവാന (70), കാക്കത്തോട്‌ സ്വദേശി സജീഷ്‌ (35) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. സംഭവത്തില്‍ കേസ്‌ എടുത്ത കസബ പോലീസ്‌ ആര്‍എസ്‌എസുകാരായ തേനാരി ആകാശ്‌ (20), സന്തോഷ്‌ (20) എന്നിവരെ  അറസ്റ്റ്‌ ചെയ്തു. മദ്യലഹ രിയിലായിരുന്നു പ്രതികള്‍.

ഞായറാഴ്ച രാത്രി പത്തോടെയാണ്‌ ആക്രമണം. പ്രതികള്‍ മദ്യപിച്ച്‌ അമിതവേഗത്തില്‍ ബൈക്കോടിച്ചത്‌ കണ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ്‌ കണ്ണനെ വീട്ടില്‍ കയറി ആക്രമിച്ചത്‌. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കണ്ണന്റെ കൈയ്ക്ക്‌ പരിക്കേറ്റു. അമ്മയുടെ വലുതുകൈയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും കൈയേറ്റം ചെയ്‌തു. പുറത്തിറങ്ങിയ പ്രതികള്‍ കണ്ണന്റെ വീട്ടിലേക്ക്‌ വരികയായിരുന്ന സജീഷിനെയും കത്തി കൊണ്ട്‌ കുത്തി. തലയില്‍ കുത്തേറ്റ സജീഷും മറ്റ് മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ സന്തോഷും ആകാശും പ്രദേശത്തെ സജീവ ആര്‍എസ്‌എസ്‌–ബിജെപി പ്രവര്‍ത്തകരാണ്‌. നിരവധി കേസുകളില്‍ പ്രതികളാണ്‌ ഇരുവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...