നടപ്പാക്കുന്നത് പുതിയ കാലത്തെ പത്തനംതിട്ടയുടെ വികസനം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുതിയ കാലത്തെ പത്തനംതിട്ടയുടെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരും ഇപ്പോഴത്തെ രണ്ടാം മന്ത്രിസഭയും നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തതില്‍ അഭിമാനമേയുള്ളു. അന്തസോടെയാണ് മാധ്യമ പ്രവര്‍ത്തനം നടത്തിയതെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടമല്ല നൂറു വട്ടവും പറയും ഒരാളുടേയും മുന്നില്‍ തലകുനിച്ചിട്ടില്ല. ഒരാള്‍ക്കു മുന്‍പിലും മുട്ടുമടക്കിയിട്ടില്ല. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ട്. എന്നാല്‍ അവയൊന്നും വിലപ്പോവില്ല. കാരണം ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പമാണുള്ളത്. ഏഴേകാല്‍ കോടി രൂപ ചിലവില്‍ കുമ്പഴ പ്ലാവേലില്‍ റോഡ് നവീകരിക്കും. കുമ്പഴ – വെട്ടൂര്‍ റോഡ് ബി.എം ബി.സി നിലവാരത്തില്‍ ഉയര്‍ത്തും.

കുമ്പഴ – പത്തനംതിട്ട റോഡിന് അനുമതി ആയിട്ടുണ്ട്. ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് കിഫ്ബിയുടെ ധനാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയാണ്. പത്തനംതിട്ടയില്‍ പുതിയ സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല അക്യുസിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കുമ്പഴ മത്സ്യ മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന് കിഫ്ബി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അവയുടെ അവസാന ഘട്ട രൂപരേഖ തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നവീകരണം ഏറ്റവും ആവശ്യമായിരുന്ന വികസന പ്രവര്‍ത്തനങ്ങളിലൊന്നാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ജനങ്ങള്‍ ഏറെ ആശ്രയിച്ചിരിക്കുന്ന റോഡാണ് കുമ്പഴ -മലയാലപ്പുഴ റോഡ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച സേവന പ്രവര്‍ത്തനമാണ് ജില്ലയില്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...