പത്തനംതിട്ട : പന്തളം കൃഷിഭവന്‍ പരിധിയിലുള്ള മൂന്ന്കുറ്റി പാടശേഖര വികസനത്തിന് ചെറുകിട ജലസേചന പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. 2023-24 ലെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്തളം തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയില്‍ പെടുന്ന മൂന്ന്കുറ്റി പാടശേഖരത്തില്‍ ഏകദേശം 20 ഹെക്ടര്‍ സ്ഥലത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി നെല്‍കൃഷി ചെയ്തു വരുന്നു. എന്നാല്‍ ആവശ്യമായ വാട്ടറിംഗ് – ഡീവാട്ടറിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ ഈ പാടശേഖരം പൂര്‍ണമായും ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നില്ല. ഡീവാട്ടറിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ കൃഷി തുടങ്ങുവാന്‍ ഏറെ വൈകിയിരുന്നു. കൃഷി തുടങ്ങിയാല്‍ തന്നെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കാത്തത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. നിലവിലെ ഈ പ്രോജക്ട് ലൂടെ 10 എച്ച്പിയുടെ രണ്ട് മോട്ടറുകളും ട്രാന്‍സ്‌ഫോമര്‍ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ സാധിക്കും. പ്രോജക്ട് നിലവില്‍ വരുമ്പോള്‍ പാടശേഖരത്ത് രണ്ടുപ്രാവശ്യം നെല്‍കൃഷി വിജയകരമായി നടത്തുവാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























