ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാന യജ്ഞം 15 മുതൽ 24 വരെ

For full experience, Download our mobile application:
Get it on Google Play

ചൂരക്കോട് : ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാന യജ്ഞം 15 മുതൽ 24 വരെ നടക്കും. എല്ലാ ദിവസവും അഞ്ചിന് ഭദ്രകാളിസുപ്രഭാതം, 5.30 – ന് മഹാഗണപതിഹോമം, ദേവീഭാഗവതപാരായണം, ഗായത്രിഹോമം, കുങ്കുമകലശ പൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, പ്രഭാഷണം, ദീപാരാധന, മംഗളാരതി, വൈകീട്ട് 7.30 – ന് കളമെഴുത്തും പാട്ടും തുടങ്ങിയവയുണ്ടായിരിക്കും. യജ്ഞാചാര്യൻ ചേർത്തല പള്ളിപ്പുറം നാരായണപണിക്കർ. 14 – ന് വൈകീട്ട് 5.30 – ന് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ചെങ്ങറ സുരേന്ദ്രൻ നവാഹം ഉദ്ഘാടനം ചെയ്യും. പള്ളിപ്പാന ലോഗോ പ്രകാശനം ചലച്ചിത്ര നിർമാതാവ് വിനായക എസ്. അജിത്കുമാർ നിർവഹിക്കും. ക്ഷേത്രം രക്ഷാധികാരി ടി.ഡി.സജി അധ്യക്ഷനാകും.

16-ന് രാവിലെ പത്തിന് നവാക്ഷരിഹോമം, വൈകീട്ട് 5.30-ന് കുമാരിപൂജ. 17-ന് പത്തിന് സുദർശനഹോമം, 11.30-ന് ഉണ്ണിയൂട്ട്, വൈകീട്ട് 6.45-ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ആധ്യാത്മിക പ്രഭാഷണം നടത്തും. 18-ന് രാവിലെ 11-ന് നവഗ്രഹഹോമം, വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്ക്. 19-ന് വൈകീട്ട് അഞ്ചിന് സരസ്വതി അഷ്ടോത്തരാർച്ചന. 20-ന് രാവിലെ 11-ന് പാർവതി സ്വയംവര ഘോഷയാത്ര, വൈകീട്ട് അഞ്ചിന് സർവ്വൈശ്വരപൂജ. 21-ന് രാവിലെ 11-ന് തുളസിപൂജ, വൈകീട്ട് അഞ്ചിന് ശനീശ്വരപൂജ. 22-ന് രാവിലെ 11-ന് മൃത്യുഞ്ജയഹോമം വൈകീട്ട് അഞ്ചിന് സപ്തമാതൃപൂജ, 6.30-ന് പൂജവെപ്പ്‌. 23-ന് രാവിലെ 10.30-ന് ധാരാഹോമം, 11.30-ന് മണിദീപവർണന, വൈകീട്ട് 7.30-ന് സംഗീതാർച്ചന, നൃത്തം. 24-ന് രാവിലെ ആറിന് വിദ്യാരംഭം, വൈകീട്ട് ആറിന് ഡോ.എം.എം.ബഷീർ നടത്തുന്ന ആധ്യാത്മിക പ്രഭാഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...