ദേവികുളം എം.എല്‍.എ എ.രാജ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദേവികുളം : എം.എല്‍.എ അഡ്വക്കേറ്റ് എ രാജക്കെതിരെ ഗുരുതര ആരോപണവുമായി മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കുമാര്‍ രംഗത്ത്. അഡ്വക്കേറ്റ് എ.രാജ പട്ടികജാതി മണ്ഡലമായ ദേവികുളത്ത് മത്സരിച്ചത് വ്യാജ സര്‍ട്ടിഫ്ക്കറ്റ് ഉപയോഗിച്ചാണെന്ന ഗുരുതരമായ തെരഞ്ഞെടുപ്പ് ലംഘനമാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എ.രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതതായും ഡി.കുമാര്‍ പറഞ്ഞു.

ഇടുക്കിയിലെ തോട്ടം മേഖല ഉള്‍ക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസാരമുള്ളൂ.

എന്നാല്‍ ഈ നിയമം അട്ടിമറിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ദേവികുള എം.എല്‍.എയായ അഡ്വക്കേറ്റ് എ രാജ മത്സരിച്ചതെന്ന് മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കുമാറിന്‍റെ ആരോപണം. കമ്പനിയുടെ ഗുണ്ടള എസ്റ്റേറ്റില്‍ താമസിക്കുന്ന രാജയും ബന്ധുക്കളും അവിടുത്തെ സി.എസ്.ഐ പള്ളിയില്‍ അംഗത്തമുള്ളവരാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് നടയാര്‍ നോര്‍ത്ത് ഡിവിഷനിലെ സി.എസ്.ഐ പള്ളിയിലും അംഗത്വമുണ്ടെന്ന് ഡി.കുമാര്‍ ആരോപിച്ചു.

മാത്രമല്ല എം.എല്‍.എ എ.രാജയുടെ വിവാഹം ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വെച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യന്‍ ആചാരപ്രകാരം നടത്തുന്ന എ.രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാക്കിയത്. ഇത്തരത്തില്‍ തെരഞ്ഞടുപ്പില്‍ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടയില്‍ 10 ബാര്‍ 2021 എന്ന ഫയല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായു ഡി.കുമാര്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ.കെ മണിയെ പിന്‍തള്ളിയാണ് ഡി.കുമാര്‍ മത്സരരംഗത്ത് എത്തിയത്. മൂന്ന് പ്രാവശ്യം ജയിച്ച എസ്.രാജേന്ദ്രന് പകരമാണ് അഡ്വക്കേറ്റ് എ.രാജയെ സി.പി.എം ഇത്തവണ ദേവികുളം സ്ഥാനാര്‍ത്ഥിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...