സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ജസ്റ്റിസ് ബി.കെമാല്‍ പാഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ കൈയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത് പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും കോടതിവിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നുമാണ് കെമാല്‍ പാഷയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ സ്പീക്കര്‍ക്കല്ല പരമാധികാരമെന്നും കെമാല്‍ പാഷ ചൂണ്ടിക്കാണിക്കുന്നു.

‘ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. നിയമസഭയില്‍ നശിപ്പിക്കപ്പെട്ടത് പൊതുമുതലാണ്. പൊതുമുതല്‍ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാല്‍ നിയമപരമായി അതിന്റെ വിചാരണ നേരിടണം. അല്ലാതെ അതിനു പകരം ജനങ്ങളുടെ പണം മുടക്കി കോടതിയെ വീണ്ടും വീണ്ടും സമീപിക്കുകയല്ല വേണ്ടത്. നാണമില്ലേ ഈ സര്‍ക്കാരിന് ഇത് ചെയ്യാന്‍. സാമാന്യ ബുദ്ധി ഉള്ളൊരാള്‍ക്ക്, തലച്ചോറ് അല്‍പ്പമെങ്കിലും ഉള്ളൊരാള്‍ക്ക് മനസ്സിലാകും. എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും പ്രിവിലേജല്ല ഇതൊന്നും. എല്ലാവര്‍ക്കും ഒരേ നിയമമാണിവിടെ ‘ – കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. 2015 ല്‍ കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെ ബജറ്റ് അവതരണത്തിനിടെയുണ്ടായ നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...