മലയാലപ്പുഴ : നല്ലൂർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിൽ മൂന്ന് മുതൽ 13 വരെ ദേവീഭാഗവത മഹാനവാഹയജ്ഞം നടക്കും. തൈക്കാട്ടുശ്ശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ. മൂന്നിന് രാവിലെ ഒൻപതിന് തന്ത്രി അടിമറ്റത്ത് മഠം ശ്രീദത്ത് ഭട്ടതിരിപ്പാടിന്‍റെ കാർമികത്വത്തിൽ ആയില്യംപൂജ നടക്കും. വൈകിട്ട് 5.30-ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 6.45-ന് തന്ത്രി യജ്ഞശാലയിൽ ഭദ്രദീപപ്രകാശനം നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രഭാഷണവും തുടർന്ന് അന്നദാനവും ഉണ്ടാകും. നാലിന് രാത്രി എട്ടിന് കൈകൊട്ടിക്കളി. അഞ്ചിന് 10.30-ന് നവാക്ഷരീഹോമം, രാത്രി എട്ടിന് കലാസന്ധ്യ. ആറിന് 11-ന് ഉണ്ണിയൂട്ട്, രാത്രി എട്ടിന് നീലിമ പത്തനംതിട്ട അവതരിപ്പിക്കുന്ന കതിരാട്ടം.
ഏഴിന് വൈകിട്ട് 4.30-ന് വിദ്യാസരസ്വതി മന്ത്രാർച്ചന, രാത്രി എട്ടിന് ഡോ.എം.എം.ബഷീറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. എട്ടിന് 10.30-ന് മഹാലക്ഷ്മിപൂജ, 11.30-ന് കുമാരിപൂജ, 12-ന് പ്രഭാഷണം, അന്നദാനം, രാത്രി എട്ടിന് ഭജൻസ്. ഒൻപതിന് 10.30-ന് ശിവപാർവതി പരിണയം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, രാത്രി എട്ടിന് കൈകൊട്ടിക്കള . 10-ന് വൈകിട്ട് അഞ്ചിന് പൂജവെപ്പ്, രാത്രി എട്ടിന് ഹരി പള്ളിക്കലിന്റെ ആധ്യാത്മിക പ്രഭാഷണം. 11-ന് 10.30-ന് മൃത്യുഞ്ജയഹോമം, രാത്രി എട്ടിന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. 12-ന് 10.30-ന് പ്രാകാരദീപം, 12-ന് സാംസ്കാരിക സമ്മേളനം, നാലിന് മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, രാത്രി 7.30-ന് ബാലെ. 13-ന് രാവിലെ ഏഴിന് വിദ്യാരംഭം, ഒൻപതിന് ചക്രപൂജ, 11-ന് സമൂഹസദ്യ.