ദേവികുളം തെരഞ്ഞെടുപ്പ് കേസ് ; ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് എ എസ് ഓക്ക ചോദിച്ചു. സിപിഎം എംഎല്‍എ എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന എതിര്‍ഭാഗത്തിന്‍റെ വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താന്‍ കേരളത്തില്‍ നിയമമില്ല, അങ്ങനെയെങ്കില്‍ ജാതി സർട്ടിഫിക്കറ്റ് വെറും പേപ്പർ മാത്രമാകും തെളിവാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.

പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ വാദം. എ രാജയ്ക്ക് സംവരണത്തിന് ആർഹതയില്ലെന്നാണ് സത്യവാങ്മൂലത്തിൽ കുമാര്‍ വാദിക്കുന്നത്. രാജയുടെ പൂർവീകർ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ സ്വന്തമായി സ്ഥലമോ മേൽവിലാസമോ ഇല്ലായിരുന്നുവെന്നും ഡി കുമാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സംവരണത്തിൻ്റെ അനൂകൂല്യം ലഭിക്കില്ലെന്നാണ് കുമാറിന്റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...