ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദർശനം നടത്തിയത്. 8,623 പേർ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി. രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ഭക്തജനതിരക്ക് ഉണ്ടാകുന്നത്. കാനന പാത വഴിയും ആയിരക്കണക്കിന് ഭക്തർ ദർശനത്തിന് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ആണ് ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായത്. തീർത്ഥാടകർ സംതൃപ്തിയോടെ മലയിറങ്ങി. ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് പമ്പയിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

0
പത്തനംതിട്ട : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും...

ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

0
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ...

സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പുരോഗമിക്കുന്നു : ജൂണ്‍ 30 ന് അവസാനിക്കും

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ് : മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി...

0
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്...