വൃശ്ചികപുലരിയിൽ ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം

For full experience, Download our mobile application:
Get it on Google Play

ശബരിമല : പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി  ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. തന്ത്രി കണ്ഠരര്  മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. പുലർച്ചെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി,  ശബരിമല  എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു  തുടങ്ങിയവരും സന്നിഹിതരായിരുന്നു. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...