സന്നിധാനം ഭക്തിസാന്ദ്രമാക്കി വനപാലകരുടെ ഭക്തിഗാനസുധ

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഗാനാഞ്ജലി. ശബരിമലയിൽ ഡ്യൂട്ടിയുടെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരാണ് അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ചത്. 21 ഉദ്യോഗസ്ഥരാണ് ഗാനാഞ്ജലി അവതരിപ്പിച്ചത്. 2012 മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് ഗാനാഞ്ജലി അവതരിപ്പിക്കുന്നുണ്ട്.

ശബരിമലയില്‍ തങ്ക സൂര്യോദയം, സ്വാമി സംഗീതം, ഉദിച്ചുയര്‍ന്നു മാമല മേലെ തുടങ്ങിയ ജനപ്രിയ അയ്യപ്പ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ഗാനാഞ്ജലി. നിരവധി തീര്‍ത്ഥാടകര്‍ ഗാനാഞ്ജലി കാണാനും ആസ്വദിക്കാനും എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വനസംരക്ഷണ പ്രവര്‍ത്തകരും ഗാനാഞ്ജലിയുടെ ഭാഗമായി. ഔദ്യോഗിക ചുമതലകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളില്‍ ഓണ്‍ലൈനായാണ് ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയത്. ഡി.എഫ്.ഒ എം.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗാനാഞ്ജലി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...