31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന് ഭക്തിനിർഭരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: 31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും കായംകുളം ചേവണ്ണൂർ കളരി മഠാധിപതിയുമായ പത്മശ്രീ വിശുദ്ധാനന്ദ സ്വാമിജി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ അധ്യക്ഷത വഹിച്ചു. വടശ്ശേരിക്കര സ്വദേശി സാന്ദ്ര സന്തോഷ് ഗുരുസ്മരണ നടത്തി. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ സമാരംഭകരെ ആദരിക്കുന്ന ചടങ്ങ് വലിയകാവ് ശാഖാ പ്രസിഡന്റ് പി.ആര്‍ പുഷ്പാംഗതൻ നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററും സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.മണ്ണടി മോഹനൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, മുക്കം വാർഡ് മെമ്പർ പി.കെ അനിൽ കുമാർ, സ്വാഗതസംഘം കൺവീനർ സി.ജി.വിജയകുമാർ, വൈസ് ചെയർമാൻ ബാബു ഗോപാലൻ, ജോയിന്റ് കൺവീനർ കെ.കെ.രാജു, യൂണിയൻ വനിതാസംഘം അഡ്ഹോക് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ്, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് റാന്നി യൂണിയൻ കൺവീനർ ദീപു കണ്ണന്നുമൺ, വൈസ് ചെയർമാൻ സൂരജ് വയറൻമരുതി, വനിതാസംഘം അഡ്ഹോക് കമ്മിറ്റി അംഗം ഓമന സന്തോഷ് ഇടമുറി, പേഴുംപാറ ശാഖാ പ്രസിഡന്റ് കെ.എൻ. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...