ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ജോലിയില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പുവരുത്താത്തതില്‍ എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് അയച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). സംഭവത്തില്‍ 14 ദിവസത്തിനകം വിമാന കമ്പനികള്‍ വിശദീകരണം നല്‍കണമെന്നും നോട്ടിസില്‍ പറയുന്നു. സംഭവത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും എയര്‍ലൈനുകളില്‍ നിന്നും ഡിജിസിഎ വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് ശേഷമാണ് ഡിജിസിഎ കമ്പനികള്‍ക്ക് നോട്ടിസ് അയച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ 24 25, 27, 28 തീയതികളില്‍ 50 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. താരതമ്യോന കുറഞ്ഞ വിദൂര കാഴ്ച കുറവായ സമയത്ത് വിമാനം ഇറങ്ങാന്‍ ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നില്ലെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞതിന് പിന്നാലെയാണ് ഡിജിസിഎ നടപടി. കാഴ്ചക്കുറവും മൂടല്‍മഞ്ഞും വീണ്ടും ഉത്തരേന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























