ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് വിമാനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടം പൈലറ്റിന്റെ വീഴ്ച

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് :ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് വിമാനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടം പൈലറ്റിന്റെ വീഴ്ചയെത്തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച്‌ പ്രാഥമികാന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഗണ്ണാവരം വിജയവാഡ വിമാനത്താവളം സന്ദര്‍ശിച്ചത്.

അപകടത്തെക്കുറിച്ച്‌ പ്രാഥമികാന്വേഷണം ആരംഭിച്ച ഡിജിസിഎ സംഘം വിവിധ വശങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തകരാറിലായ വിമാനം പരിശോധിക്കുകയും കനേഡിയന്‍ പൈലറ്റുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ഡിജിസിഎ ടീം ബുധനാഴ്ചയും പരിശോധന തുടരുമെന്നാണ് വിവരം. കഴിഞ്ഞദിവസമാണ് 64 പേരുമായി പറന്നിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്‌ട്രിക് പോസ്റ്റിലിടിച്ചത്. വന്‍ദുരന്തമാണ് ഒഴിവായത്.

യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും അപകടമൊന്നുമുണ്ടായില്ല. ദോഹയില്‍നിന്ന് എത്തിയ വിമാനത്തിലെ 19 യാത്രക്കാരെ വിജയവാഡ വിമാനത്താവളത്തില്‍ ഇറക്കുന്നതിനായി ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. വിമാനം റണ്‍വേയിലെ അഞ്ചാം നമ്പര്‍ ബേയിലേക്ക് പോകുമ്പോഴാണ് നിയന്ത്രണം നഷ്ടമായത്. വിമാനത്തിന്റെ ചിറകുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...