‘തരംതാണ ഭാഷാപ്രയോഗം’ പാടില്ല ; പോലീസുകാർക്ക് ഡിജിപിയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനില്‍ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ എല്ലാവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം.’തരംതാണ ഭാഷാപ്രയോഗം’ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേരള പോലീസ് അക്കാദമിയിലെ പരിശീലനാര്‍ത്ഥികളുമായി സം‌സാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളില്‍ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത്. അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിര്‍ത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഐജി പി വിജയന്‍ ചടങ്ങില്‍ അധ്യക്ഷനായി. ട്രെയിനീസിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഡിജിപി മറുപടി നല്‍കി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഡിജിപി കേരള പോലീസ് അക്കാദമിയിലെ പരിശീല സംവിധാനവും സൗകര്യങ്ങളും പരിശോധിച്ചു.
നവീകരിച്ച ബാരക്ക്, ട്രാഫിക്ക് പരിശീല കേന്ദ്രം, ഡോഗ് സ്ക്വാഡ്, വിശ്രാന്തി, ഡിജിറ്റല്‍ നോളേജ് മാനേജ്മെന്റ് സിസ്റ്റം, കമ്പ്യൂട്ടര്‍ ലാബ്, വെജിറ്റബിള്‍ ഗാര്‍ഡന്‍ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡിജിപി വിലയിരുത്തി. സന്ദര്‍ശക ഡയറിയില്‍ അക്കാദമിയിലെ പരിശീലന മികവിനെയും, സ്റ്റാഫിനെയും, സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചെഴുതി.

അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിച്ചു. ആദ്യമായാണ് അനില്‍കാന്ത് പോലീസ് അക്കാദമി സന്ദര്‍ശിക്കാന്‍ എത്തിയത്. ആറ് മണിയോടെ പരിശീലനാര്‍ത്ഥികള്‍ക്കൊപ്പം ഓട്ടം തുടങ്ങിയ അദ്ദേഹം എട്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ശേഷം കായിക പരിശീലനത്തിലും ഡിജിപി പങ്കെടുത്തു. ഡിജിപിയുടെ ഓട്ടം കണ്ട് വണ്ടറടിച്ച്‌ നിന്ന് പരിശീലനാര്‍ത്ഥികളോട് പിന്നീട് നടന്ന സംവാദത്തില്‍ തന്റെ കായികക്ഷമതയുടെ വിജയരഹസ്യവും അദ്ദേഹം പങ്കുവെച്ചു. സ്പോര്‍ട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ ഓടും. മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും എല്ലാവരും അത് നിലനിര്‍ത്തണമെന്നും ഡിജിപി പറഞ്ഞു.

ആയോധനകലകള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തുമെന്നും എസ്‌ഐ കേഡറ്റുകള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ കൂടുതല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതല്‍ മനസിലാക്കുവാന്‍ പരിശീലന സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....