കൈമാറിക്കിട്ടുന്ന പരാതികളിൽ യഥാർഥ പരാതിക്കാരന്റെ പേരുവെച്ച് എഫ്.ഐ.ആർ. ഇടണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിന് കൈമാറിക്കിട്ടുന്ന പരാതികളില്‍ കേസെടുക്കുമ്പോള്‍ യഥാര്‍ഥ പരാതിക്കാരന്റെ പേര് ഉള്‍പ്പെടുത്തി മാത്രമേ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാവൂ എന്ന് ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ കൈമാറി കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പരാതിക്കാരുടെ സ്ഥാനത്ത് പരാതി കൈമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേര് കടന്നുകൂടുന്ന സംഭവങ്ങളുണ്ടായി. ഇത് പ്രശ്‌നമായതോടെയാണ് വ്യക്തതവരുത്തി ഡി.ജി.പി. പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

സര്‍ക്കാര്‍ അധികാരികള്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന പരാതികള്‍ തുടരന്വേഷണത്തിനും നടപടികള്‍ക്കുമായി പോലീസ് ആസ്ഥാനത്തേക്കോ ജില്ലാ പോലീസ് മേധാവിമാര്‍ക്കോ അയക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട സാഹചര്യവുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ പരാതിക്കാരന്റെ പേര് ഉള്‍പ്പെടുത്താതെ പരാതി കൈമാറിയ ആളുടെ പേര് പരാതിക്കാരന്റെ സ്ഥാനത്ത് വന്നിരുന്നു. ചില പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്‌.ഒ.മാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത് പോലീസിന് തലവേദനയാകുകയും ചെയ്തതോടെയാണ് ഡി.ജി.പി.യുടെ നിര്‍ദ്ദേശം.

വിശദമായ മൊഴി ആവശ്യമുണ്ടെങ്കില്‍ യഥാര്‍ഥ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ. ഇത്തരം സാഹചര്യങ്ങളില്‍ നേരിട്ടുള്ള പരാതിക്കാരന്‍ ഇല്ലെങ്കില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...