Wednesday, April 24, 2024 4:30 pm

ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പോലീസ് പിടിയില്‍. കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കല്‍ പോലീസ് വയനാട്ടിലെ റിസോട്ടില്‍ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവര്‍ച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്‍റെ കൂട്ടാളിയായിരുന്നു. പോലീസിനെ വെല്ലുവിളിച്ച്‌ ജനുവരിയില്‍ പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. കടല്‍യാത്രക്കിടെ ‘ഞാനിപ്പോ കടലിലാ. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ…’ എന്നുതുടങ്ങി രണ്ട് മിനുട്ടോളം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ ഷൈജു പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് ഷൈജുവിന് വേണ്ടി വലവിരിച്ചിരുന്നു.

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച്‌ പഴയ ക്വൊട്ടേഷന്‍ ഗുണ്ടാസംഘത്തിന്‍റെ നേതാവായിരുന്ന പല്ലന്‍ ഷൈജു പിന്നീടാണ് കുഴല്‍പ്പണത്തിലേക്ക് തിരിയുന്നത്. കുഴല്‍പ്പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച്‌ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച ശേഷം കുഴല്‍പ്പണവുമായി പറക്കുന്നതാണ് പല്ലന്‍ ഷൈജുവിന്‍റെ രീതി. തൃശൂര്‍ കൊടകര സ്വദേശിയാണ് നാല്‍പത്തിമൂന്നുകാരനായ ഷൈജു. തൃശൂര്‍ റൂറല്‍ പോലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി നാടു കടത്തിയത്. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിലക്ക് മറികടന്ന ജില്ലയില്‍ പ്രവേശിച്ചെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാനും വകുപ്പുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

0
തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും...

പോളിങിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും മുദ്ര വയ്ക്കും ; വ്യക്തത വരുത്തി തിരഞ്ഞെടുപ്പ്...

0
നൃൂഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും...

അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല ; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

0
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി...

20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : 39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ...