പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് അവ മറിച്ചു വില്‍ക്കുകയും ചെയ്തയാളിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : വിവാഹം ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന പരിചയക്കാരുടെ വാഹനങ്ങള്‍ എടുക്കുകയും അവ മറിച്ചു വില്‍ക്കുകയും ചെയ്തയാളിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ്‌ (35) ആണ് അറസ്റ്റിലായത്. എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്‍, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ എന്നി​വ 2021ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലായി പല ആവശ്യങ്ങള്‍ പറഞ്ഞ് മഹേഷ്‌ കൊണ്ടുപോയി​. പി​ന്നീട് പലതവണ ആവശ്യപ്പെട്ടി​ട്ടും തി​കി​കെ ലഭി​ച്ചി​ല്ല. ഉടമകള്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി​യതി​നെത്തുടര്‍ന്ന് ജനുവരി 31ന് വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയുണ്ടാക്കി​.

കരാര്‍ തീയതിയിലും വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്നാട് കമ്പംമേട്ടില്‍ വില്പന നടത്തിയെന്നറി​യുകയും മഹേഷിനെ പോലീസ്‌ അവി​ടെനി​ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനങ്ങളില്‍ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. മാന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അംഗതന്‍, ശ്രീകുമാര്‍, അഡിഷണല്‍ എസ്‌.ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മാന്നാര്‍ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...