സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത കാലത്തായി മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് രംഗത്തെത്തുന്നുണ്ട്. സിനിമ-സീരിയല്‍ പോലുള്ള കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍വീസിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുണ്ട് എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. മുന്‍കൂര്‍ അനുമതിയില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നും ഡി ജി പി പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതാണ്.

അനുമതിക്കായി അപേക്ഷിച്ച ശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും വര്‍ധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ കലാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാവൂ എന്നുമാണ് 2015 ലെ സര്‍ക്കുലറില്‍ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...