ശബരിമല തീർത്ഥാടനം ; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡിജിപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷിത തീർത്ഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്. പതിമൂവായിരം പോലീസുകാർ വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിൽ ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളിൽ അലങ്കാരങ്ങൾ ഉപയോഗിക്കരുത്. എല്ലാ വാഹനങ്ങളും സ്കാൻ ചെയ്ത് പമ്പയിലേക്ക് കടത്തിവിടുമെന്നും ഡിജിപി വ്യക്തമാക്കി. തീർത്ഥാടനകാലം തു‌ടങ്ങുന്നതിന് മുമ്പ് മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം മുതൽ മഞ്ചേരി മെഡിക്കൽ കോളേജ് വരെ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാർക്ക് ആണ് സ്ഥലം മാറ്റം. എല്ലാ പ്രധാനപ്പെട്ട സ്പെഷ്യാലിറ്റികളിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റികളിൽ നിന്നും ഡോക്ടർമാരെ മാറ്റിയിട്ടുണ്ട്. ശബരിമല ബേസ് ക്യാമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെയാണ് മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്രയധികം ഡോക്ടർമാരെ ഒറ്റയടിക്ക് മാറ്റിയത്. നടപടിയിൽ നിന്ന് പിന്മാറണമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടന ആവശ്യപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...