Tuesday, April 29, 2025 9:16 pm

സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങി ഡിജിപി ടോമിൻ തച്ചങ്കരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും. തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.

വിരമിക്കൽ സമയത്ത് പോലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ചില ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുന്നു. പോലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല പ്രശ്‌നോത്തരി നടന്നു

0
പത്തനംതിട്ട : ഹരിതകേരളവും വിദ്യാകിരണം മിഷനും സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ...

ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം മേയ് 9 ന്

0
ചിറ്റാർ: ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലൈസ് ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം...

ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ പതിച്ച കേസ് ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ പതിച്ച കേസിൽ...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...