സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങി ഡിജിപി ടോമിൻ തച്ചങ്കരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും. തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.

വിരമിക്കൽ സമയത്ത് പോലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ചില ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുന്നു. പോലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...