ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ : ബിഷപ്പ് ജേക്കബ് മുരിക്കന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ്ണമായി ലഭ്യമാക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.സി.ബി.സി – എസ്.സി.എസ്.ടി.ബി.സി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്റെ  നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച നിവേദകസംഘവുമായി ക്ലിഫ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക, മാനേജ്മെന്റ്  ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുക, ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങളില്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡഡ് കോഴ്‌സുകളില്‍ പ്രവേശനം ലഭിയ്ക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവരണം ലഭിക്കാത്തതിനാല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ക്വോട്ടായിലൂടെയാണ് പ്രവേശനം ലഭിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ഇതുമൂലം നിഷേധിക്കുന്ന കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി ഷാജ്കുമാര്‍, ഡി സി എം എസ് സംസ്ഥാന പ്രസിഡന്റ്  ജെയിംസ് ഇലവുങ്കല്‍ എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....