ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സേലം സ്വദേശി ലക്ഷ്മണ്‍, അണ്ണാശാലൈ സ്വദേശി പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് തിരുവനന്തപുരം സ്വദേശി നെബിന്‍, എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മലയാളികള്‍ക്ക് ഇറീഡിയം ഇടപാടുണ്ടായിരുന്നതായി സ്ഥിരീകരിച്ചെന്ന് പോലീസ് അറിയിച്ചു.

പ്രതികള്‍ രണ്ട് പേരും പിടിയിലായത് അറിഞ്ഞാണ് മറ്റ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിശദമായി തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഊട്ടിയില്‍ നിന്ന് മടങ്ങിവരവേയാണ് ധര്‍മപുരിയിലെ നല്ലമ്പള്ളി വനമേഖലയില്‍ രണ്ട് മലയാളികളും കൊല്ലപ്പെട്ടത്. ഭൂമി വിറ്റ് മടങ്ങിവരികയായിരുന്നെന്ന വിവരം മാത്രമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ചില സംശയങ്ങള്‍ തോന്നി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഇറീഡിയം ഇടപാടുള്ളതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...