ധർമസ്ഥല കൊലപാതക പരമ്പര : മണ്ണുനീക്കി പരിശോധന ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ധർമസ്ഥല: മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ്‌ കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിലുള്ള റവന്യൂഭൂമിയിലാണ് സംഘം കുഴിച്ചുനോക്കിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത 13 സ്ഥലങ്ങൾ തിങ്കളാഴ്ച അന്വേഷണ സംഘം അടയാളപ്പെടുത്തി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഒന്നാമത്തെ നമ്പറായി അടയാളപ്പെടുത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച കുഴിച്ചുനോക്കിയത്.

12 മണിയോടെ ആറു തൊഴിലാളികൾ കുഴിച്ചുതുടങ്ങിയെങ്കിലും പുഴയിലെ ശക്തമായ വെള്ളപ്പാച്ചിൽ കാരണം ഉറവവന്നതോടെ മൂന്നടി മണ്ണേ മാറ്റാനായുള്ളു. തുടർന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് എട്ടടിയോളം കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട്‌ അന്വേഷണസംഘം മടങ്ങി. ബുധനാഴ്ച രണ്ടാമത്തെ സ്ഥലത്തെ മണ്ണുനീക്കി പരിശോധന തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...