ധീരജ് വധം ; നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്.

കൊലപാതകത്തിന് പിന്നിലെ ആസൂത്രണം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസിന്റെ അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന. ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഉള്‍പ്പെടെയുള്ളവ ഇവരില്‍ നിന്ന് കണ്ടെത്താനുണ്ട്. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...