ധീരജ് വധക്കേസ് ; ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടോടെ നിഖില്‍ പൈലി ജയിലില്‍ നിന്ന് പുറത്തിറങ്ങും. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. നിഖില്‍ പൈലിക്ക് കൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാമ്യം നേടി പുറത്തെത്തുകയാണ്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ധീരജിനൊപ്പം കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ.എസ് അമല്‍ എന്നിവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...