യുവതിയെയും കാമുകനെയും വീട്ടുകാര്‍ ജീവനോടെ ചുട്ടു കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ :  ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ പത്തൊന്‍പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്ന്  പോലീസ് വ്യക്തമാക്കി. യുവതിയെയും കാമുകനെയും ഒരു കുടിലില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23 വയസുള്ള ഭോല അപ്പോള്‍ തന്നെ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പ്രിയങ്കയെ കാണ്‍പുരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള വഴിക്ക് പ്രിയങ്കയും മരിച്ചതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിലെ ഒന്‍പതു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ മത്സ്യ കര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും നടത്തി

0
പത്തനംതിട്ട : ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ സുസ്ഥിരമായ വളര്‍ച്ചയും മല്‍സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും...

റേഷന്‍കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ഭക്ഷ്യ സുരക്ഷ കമ്മീഷന്‍

0
പത്തനംതിട്ട : റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും...

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് എസ്.ഡി.ടി.യു പ്രതിഷേധ മാർച്ച് നടത്തി

0
പത്തനംതിട്ട : അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി രാജ്യത്ത് ഇന്ധനവില...

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....