സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ വജ്രാഭരണങ്ങള്‍ മോഷ്ടിച്ചു ; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണ് മോഷണം പോയത്. ഇവരുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്‌ഡെയാണ് പിടിയിലായത്. ഖാറിലെ 17-ാം റോഡിലുള്ള അര്‍പിത ഖാന്റെ വസതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളുമായി പ്രതി സന്ദീപ് ഹെഗ്ഡെ ഒളിവില്‍ പോയി. സംഭവം പുറത്തറിഞ്ഞതോടെ അര്‍പിത പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. അര്‍പ്പിതയുടെ വീട്ടില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 381 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...