ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച 1.69 കോടിയുടെ വജ്രവുമായി കാസര്‍കോട് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ദുബൈയിലേക്ക് പോകാന്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി പിടിയില്‍. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രക്കല്ലുകള്‍ കണ്ടെത്തിയത്. രണ്ട് കവറുകള്‍ക്കുള്ളില്‍ 13 ചെറിയ പാക്കറ്റുകളിലാണ് വജ്രങ്ങള്‍ സൂക്ഷിച്ചിരുന്നത്.

306.21 കാരറ്റ് ഭാരമുള്ള വ്യത്യസ്ത വലിപ്പത്തിലുള്ള വജ്രങ്ങളാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. മംഗളൂരുവില്‍ യാത്രക്കാരില്‍നിന്ന് വജ്രങ്ങള്‍ പിടികൂടുന്നത് ഈ വര്‍ഷം ഇത് രണ്ടാമത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....