മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ യു ഡി എഫിന്റെ വൻ വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളം ജയിച്ചുവെന്നും ഇനി യു ഡി എഫ് നയിക്കുമെന്നും വി ഡി സതീശൻ. തൂക്കി ടീം യു ഡി എഫ് എന്ന കാർഡ് പങ്കുവച്ചാണ് പോസ്റ്റ്.

അതേസമയം അമ്പലപ്പുഴയിലെ വോട്ടുകളിലെ വൻ ഭൂരിപക്ഷത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ജി സുധാകരൻ. കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കിയവർക്കുള്ള മറുപടിയാണിതെന്ന് ആദ്യ പ്രതികരണം. കുറെ പേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയാണിത്. ജനകീയ സ്വതന്ത്രൻ ആയിട്ടാണ് ആണ് താൻ മത്സരിച്ചതെന്നും ഏറ്റവും വലിയ മതേതര പാർട്ടി ആയ കോൺഗ്രസ് പിന്തുണച്ചുവെന്നും ജി സുധാകരൻ. മുസ്ലിം ലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിം സമുദായം പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

0
ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര...

താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി...

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....