ലഹരി വസ്തുക്കൾ ഉപയോഗിക്കാറില്ല, ഓം പ്രകാശിനെ കണ്ടിട്ടില്ല ; ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ : പ്രയാ​ഗ മാർട്ടിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്ന് നടി പ്രയാ​ഗ മാർട്ടിൻ. കുണ്ടന്നൂരിലെ ഹോട്ടലിൽ പോയി ​ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയത് എന്നാണ് നടി പറയുന്നത്. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുലർച്ചെ നാലര അഞ്ച് മണിയായി ഹോട്ടലിൽ എത്തിയപ്പോൾ. രാവിലെ വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടു പോകേണ്ടിയിരുന്നു. അതു കാരണം ഞാൻ സ്വീറ്റ് റൂമിൽ അൽപം വിശ്രമിച്ചോട്ടെ എന്ന് ചോദിച്ചു. അവിടെ നാലഞ്ച് വയസുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ വിശ്രമിച്ച ശേഷം രാവിലെ ഹോട്ടലിൽ നിന്ന് മടങ്ങി.- ഒരു മാധ്യമത്തോട് പ്രയാ​ഗ പറഞ്ഞു.

ജോലിയിൽ നിന്ന് കുറച്ചുനാളായി ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. വെജിറ്റേറിയൻ ഭക്ഷണവും യോഗയുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഞാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറില്ല. -പ്രയാ​ഗ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ പരാമർശിക്കപ്പെട്ടത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന സംശയത്തെ തുടർന്ന് എറണാകുളം കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിൽ നിന്ന് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാതാരങ്ങളുടെ പേരുകൾ ഉള്ളത്. ഇവർ ഓംപ്രകാശിനെ ഹോട്ടലിൽ എത്തി സന്ദർശിച്ചെന്നാണ് ആരോപണം. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...