അറിഞ്ഞില്ലേ? ആരും പറഞ്ഞില്ലേ? സൗജന്യം ഇനി ആറ് ദിവസം കൂടിയേ ഉള്ളൂ

For full experience, Download our mobile application:
Get it on Google Play

സൗജന്യമായി ആധാര്‍ പുതുക്കാൻ ഇനി 6 ദിവസങ്ങള്‍ കൂടി മാത്രം. ഇതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് മുൻപ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അവസാന തീയതി 2023 ഡിസംബര്‍ 14 ലേക്ക് നീട്ടി നല്‍കിയിരുന്നു.
മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് സൗജന്യമായി ഈ ആധാര്‍ പുതുക്കല്‍ സേവനം ലഭ്യമാവുക. ആധാര്‍ പുതുക്കല്‍ കേന്ദ്രങ്ങള്‍ വഴി ആധാര്‍ പുതുക്കുന്നതിന് 50 രൂപ ഫീസ് ഉണ്ടായിരിക്കും. ആളുകളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സേവനം ഡിസംബര്‍ 14 വരെ നീട്ടി നല്‍കുന്നതെന്നും ഇതുവഴി ആവശ്യമായ രേഖകള്‍ നല്‍കി ആധാര്‍ സൗജന്യമായി പുതുക്കാൻ സാധിക്കുമെന്നും UIDAI പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആധാര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?
ആധാര്‍ പുതുക്കുന്നതിന് മുൻപ് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തുക
1. ആധാര്‍ പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ഒരു ഒ ടി പി (OTP-One Time Password ) ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തണം.
2. ഐഡന്റിറ്റി, മേല്‍വിലാസം, ജനന തീയതി, ലിംഗം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കയ്യില്‍ ഉണ്ടാകണം.

ആധാര്‍ പുതുക്കാൻ
1. https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. ഇതില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ അതിലേക്ക് ലോഗിൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുക.
3. അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡേറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക
4. ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
5. തുടര്‍ന്ന് നിങ്ങളുടെ 12 അക്ക ആധാര്‍ നമ്ബര്‍ എന്റര്‍ ചെയ്ത് കൊടുക്കുക
6. ഇപ്പോള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിങ്ങള്‍ക്കൊരു ഒടിപി ലഭിക്കും. ആ ഒടിപി എന്റര്‍ ചെയ്ത് നല്‍കുക.
7. നിങ്ങളുടെ പേര്, മേല്‍വിലാസം, ലിംഗം, മൊബൈല്‍ നമ്ബര്‍, ജി മെയില്‍ അഡ്രസ്സ് തുടങ്ങി എന്തിലാണോ നിങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടത് അത് തിരഞ്ഞെടുക്കുക.
8. നിങ്ങള്‍ എന്ത് വിവരങ്ങളിലാണോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച്‌ ആവശ്യമായ രേഖകള്‍ നല്‍കണം. ഉദാഹരമായി നിങ്ങള്‍ മേല്‍വിലാസമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെങ്കില്‍ പുതിയ മേല്‍വിലാസത്തില്‍ ലഭിച്ച ഏതെങ്കിലും ബില്ലുകളോ അല്ലെങ്കില്‍ സാധുതയുള്ള മറ്റേതെങ്കിലും രേഖകളോ നല്‍കണം.
9. പുതിയ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ച ശേഷം സബ്‌മിറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
10. തുടര്‍ന്ന് നിങ്ങള്‍ക്കൊരു യുആര്‍എൻ (URN- Update Request Number ) ലഭിക്കും. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്ന് ഈ നമ്ബര്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് മനസിലാക്കാൻ സാധിക്കും.
11. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച്‌ അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ബന്ധപ്പെട്ട ഫോണ്‍ നമ്ബറില്‍ സന്ദേശമായും ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...