ഇടുക്കി : ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ദേവികുളം സ്വദേശിയാണ് മരിച്ചത്. വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകവെയായിരുന്നു മരണം. ദേവികുളം പൂങ്കുടിയിൽ വീട്ടിൽ പ്രേമയുടെ മകൻ ജ്യോതിയെന്ന വിളിപ്പേരുള്ള ജോബി (22) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വൈകിട്ട് നാലു മണിയ്ക്ക് പഴയമൂന്നാറിലെ ടാറ്റാ റ്റീ സ്‌പോര്‍ട് ഗ്രൗണ്ടിന് സമീപത്തുവച്ചായിരുന്നു അപകടം. മുന്നില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതോടെ ബസിന് തൊട്ടുപിന്നില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.
ടിപ്പറിന് അടിയിലേക്ക് വീണ ജോബി ആൻ്റണി എന്നിവരെ നാട്ടുകാര്‍ ഉടന പുറത്തെടുത്ത് മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും വിദഗ്ധ ചികിൽസയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകും വഴിയാണ് ജോബി മരിച്ചത്. പോസ്റ്റുമാട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൻ്റെ ആഘാതത്തിൽവീണു കിടന്ന സ്‌കൂട്ടര്‍ പൂർണ്ണമായി കത്തിനശിച്ചിരുന്നു. നാട്ടുകാരുടെ നേത്യത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.