ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ  വാഹനാപകടത്തിൽ  പരിക്കേറ്റ യുവാവ് മരിച്ചു. ദേവികുളം സ്വദേശിയാണ് മരിച്ചത്. വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക്  കൊണ്ടു പോകവെയായിരുന്നു മരണം. ദേവികുളം പൂങ്കുടിയിൽ വീട്ടിൽ പ്രേമയുടെ മകൻ ജ്യോതിയെന്ന വിളിപ്പേരുള്ള ജോബി (22) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വൈകിട്ട് നാലു മണിയ്ക്ക് പഴയമൂന്നാറിലെ ടാറ്റാ റ്റീ സ്‌പോര്‍ട് ഗ്രൗണ്ടിന് സമീപത്തുവച്ചായിരുന്നു അപകടം. മുന്നില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതോടെ ബസിന് തൊട്ടുപിന്നില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

ടിപ്പറിന് അടിയിലേക്ക് വീണ ജോബി ആൻ്റണി എന്നിവരെ നാട്ടുകാര്‍ ഉടന പുറത്തെടുത്ത് മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും വിദഗ്ധ ചികിൽസയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകും വഴിയാണ് ജോബി മരിച്ചത്. പോസ്റ്റുമാട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൻ്റെ ആഘാതത്തിൽവീണു കിടന്ന സ്‌കൂട്ടര്‍ പൂർണ്ണമായി കത്തിനശിച്ചിരുന്നു. നാട്ടുകാരുടെ നേത്യത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...